റോഡ് ഷോയ്ക്കിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് രാഹുൽ ഗാന്ധി

rahul gandhi road show in kozhikode

പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അണികൾക്ക് ആവേശം പകർന്ന് രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോ.

റോഡ് ഷോയിൽ ബിജെപിയേയും സംസ്ഥാന സർക്കാരിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. ‘പ്രധാനമന്ത്രി എപ്പോഴും കോൺഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. എന്തുകൊണ്ട് ഇടതുപക്ഷ മുക്ത ഭാരതം എന്ന് പറയുന്നില്ല ? എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തിലെ അഴിമതി അന്വേഷിക്കാത്തത് ? എന്തുകൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ വരാൻ ബിജെപി പരിശ്രമിക്കുന്നത് ?’- രാഹുൽ ഗാന്ധി ചോദിച്ചു. ഈ നാട്ടിലെ കോൺഗ്രസും ഐക്യ ജനാധിപത്യ മുന്നണിയുമാണ് ബിജെപിക്കെതിരെ നിൽക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോഴിക്കോട് നിന്ന് ആരംഭിച്ച റോഡ് ഷോ പൂർത്തിയാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. എന്നാൽ നൂറ് കണക്കിന് പ്രവർത്തകർ ഇപ്പോഴും കോഴിക്കോട് ബീച്ച് റോഡിലുണ്ട്.

Story Highlights: rahul gandhi road show in kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top