സിബിഐയില്‍ ഇടക്കാല ഡയറക്ടറെ നിയമിക്കുന്നത് തുടരാനാകില്ലെന്ന് സുപ്രിംകോടതി

Journalist Siddique Kappan case, Supreme Court, KUWJ

സിബിഐയില്‍ ഇടക്കാല ഡയറക്ടറെ നിയമിക്കുന്നത് തുടരാനാകില്ലെന്ന് സുപ്രിംകോടതി. സ്ഥിരം സിബിഐ ഡയറക്ടറെ നിയമിക്കാനുള്ള ഉന്നതതല സമിതി യോഗം അടുത്ത മാസം രണ്ടിന് മുന്‍പ് ചേരാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കാന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

സിബിഐ ഡയറക്ടറുടെ നിയമനം സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം അടുത്ത മാസം രണ്ടിലേക്ക് മാറ്റിയതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. പൊതുതാത്പര്യഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

Story Highlights: cbi, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top