മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ല: ഇടതു സ്ഥാനാർത്ഥി വിവി രമേശൻ

vv rameshan mullapally ramachandran

മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർത്ഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലവാനാണോ എന്ന് ജനങ്ങൾ വിധിയെഴുതും. യുഡിഎഫിന് വോട്ട് ചെയ്തിട്ട് കാര്യമില്ല. വികസനത്തിനും ബിജെപി വളർച്ച തടയാനും എൽഡിഎഫിന് വോട്ട് ചെയ്യണമെന്നും യുഡിഎഫ് വോട്ടുൾപ്പെടെ ഇത്തവണ എൽഡിഎഫിന് ലഭിക്കുമെന്നും വിവി രമേശൻ 24 നോട് പറഞ്ഞു.

മഞ്ചേശ്വരത്ത് സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. ബിജെപിയെ തോൽപ്പിക്കാൻ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എൽഡിഎഫ് വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണം. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ദുർബലനാണെന്നും മുല്ലപ്പള്ളി. അദ്ദേഹത്തെ പിൻവലിച്ചില്ലെങ്കിലും യുഡിഎഫിന് വോട്ട് നൽകണമെന്നാണ് താൻ നേരത്തെ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുല്ലപ്പള്ളിയെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. മഞ്ചേശ്വരത്ത് ഒറ്റയ്ക്ക് കോൺഗ്രസിന് ബിജെപിയെ തോൽപിക്കാൻ സാധിക്കുമെന്നും ആരെയുടെയും പിന്തുണ വേണ്ടെന്നും ഉമ്മൻ ചാണ്ടിയും പറഞ്ഞു.

Story Highlights: vv rameshan against mullapally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top