മഞ്ചേശ്വരത്ത് വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി; പ്രതിഷേധിച്ച് കെ. സുരേന്ദ്രൻ

മഞ്ചേശ്വരത്ത് വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് വോട്ടർമാർ രംഗത്ത്. മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130 ലെ വോട്ടർമാരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവിടെ വോട്ടെടുപ്പ് തുടങ്ങാൻ വൈകിയതിനാൽ ഏഴ് മണിക്ക് പോളിംഗ് പൂർത്തിയായില്ല. ആറ് മണിക്ക് ശേഷം എത്തിയവരോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടതായാണ് ആരോപണം.

പരാതി ഉയർന്നിരിക്കുന്ന ബൂത്തിൽ വൈകി രാവിലെ ഒൻപത് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചതായാണ് ആരോപണം. വൈകിട്ട് ആറ് മണിക്ക് ശേഷം വോട്ടർമാർ എത്തിയെങ്കിലും വോട്ട് ചെയ്യാൻ അനുവദിച്ചില്ല. തുടർന്ന് മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ സ്ഥലത്തെത്തി. ആറ് മണിക്ക് പോളിംഗ് അവസാനിപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടതായി സുരേന്ദ്രൻ ആരോപിച്ചു. നിരവധി പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും വോട്ടർമാരെ പൊലീസ് വിരട്ടി ഓടിച്ചെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Story Highlights: assembly election 2021, manjeswaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top