തിരുവനന്തപുരം കാട്ടായികോണത്ത് സിപിഐഎം – ബിജെപി സംഘര്‍ഷം

തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത് സിപിഐഎം – ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പും സിപിഐഎം – ബിജെപി സംഘര്‍ഷം ഉണ്ടാകാറുള്ള പ്രദേശമാണ് കാട്ടായിക്കോണം. അതിനാല്‍ തന്നെ കനത്ത പൊലീസ് സുരക്ഷ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. പ്രവര്‍ത്തകരെ പൊലീസിന്റെ നേതൃത്വത്തില്‍ പിരിച്ചുവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top