ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെ: ദിലീപ്

ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് നടന്‍ ദിലീപ്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.

താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് ദിലീപ് മറുപടി പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top