ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്ന് മേഴ്‌സിക്കുട്ടിയമ്മ; ഷിജു പൊലീസ് കസ്റ്റഡിയിൽ

emcc director purs petrol says mercykutty amma

ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി ഡയറക്ടർ സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.

കുണ്ടറ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് നേരേ ബോംബ് ആക്രമണം ഉണ്ടാകുന്നുവെന്ന് വരുത്താനുള്ള ശ്രമവും ഷിജുവിന്റെ ഭാഗത്ത് നിന്ന് നടന്നുവെന്നും മന്ത്രി പറഞ്ഞു. ഷിജു വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: emcc director purs petrol says mercykutty amma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top