‘പ്രതീക്ഷ പുതുതലമുറയിൽ’; വോട്ട് രേഖപ്പെടുത്തി ഗോകുലം ഗോപാലൻ

തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. കോഴിക്കോട് കുരിക്കിലാട് യു.പി സ്‌കൂളിലെ 89-ാം നമ്പർ ബൂത്തിലാണ് ഗോകുലം ഗോപാലൻ വോട്ട് രേഖപ്പെടുത്തിയത്.
സാമൂഹ്യ സേവനം എന്ന മഹത്തായ ബോധത്തിൽ നിന്ന് വ്യതിചലിച്ചു പോകുന്ന ആനുകാലിക രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. പുതുതലമുറയിലാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജന്മനാട്ടിൽ വോട്ട് രേഖപ്പെടുത്താൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചാണ് അദ്ദേഹം മടങ്ങിയത്.
Story Highlights: assembly election 2021
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News