Advertisement

കാട്ടായിക്കോണം സംഘർഷം; പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

April 6, 2021
Google News 1 minute Read

കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസ് ഏകപക്ഷീയമായി പെുമാറിയെന്ന് മന്ത്രി പറഞ്ഞു. ബോധപൂർവം സംഘർഷമുണ്ടാക്കാൻ ബിജെപി പ്രവർത്തകരും ശ്രമിച്ചെന്ന് മന്ത്രി ആരോപിച്ചു. സംഘർഷ മേഖല സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

കാട്ടായിക്കോണത്തെ സംഘർഷം വോട്ടിംഗ് സ്തംഭിപ്പിക്കാൻ വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെ ഏജന്റായി പൊലീസ് പ്രവർത്തിക്കുകയായിരുന്നു. പൊലീസ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണോ എന്ന് ചോദിച്ച കടകംപള്ളി, രാജാവിനേക്കാൾ വലിയ രാജഭക്തി പൊലീസ് കാണിച്ചോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.

കാട്ടായിക്കോണത്ത് സിപിഐഎമ്മിന്റെ ശക്തികേന്ദ്രത്തിൽ ബിജെപി പ്രവർത്തകർ ബൂത്ത് സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് രാവിലെ സംഘർഷത്തിൽ കലാശിച്ചത്. ഒരു ബിജെപി പ്രവർത്തകന് തലയ്ക്ക് പരുക്കേൽക്കുകയും വനിതകൾക്ക് അടക്കം പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ബിജെപി പ്രവർത്തകർ ഉച്ചകഴിഞ്ഞ് ആക്രമണം നടത്തിയത്. കാറിലെത്തിയ നാലംഗ ബിജെപി സംഘം രണ്ട് സിപിഐഎം പ്രവർത്തകരെ മർദിക്കുകയായിരുന്നു. സിപിഐഎം പ്രവർത്തകർ കാർ വളഞ്ഞതേടെ ബിജെപി പ്രവർത്തകർ ഓടി രക്ഷപ്പെട്ടു. വൈകിട്ടോടെ പൊലീസ് സ്ഥലത്തെത്തി ഏകപക്ഷീയമായി വാർഡ് മെമ്പറുടെ ബന്ധക്കളെ ഉൾപ്പെടെ കസ്റ്റഡിയിൽ എടുത്തതോടെ സിപിഐഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് പൊലീസും സിപിഐഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫിന് മർദനമേറ്റിരുന്നു.

Story Highlights: assembly election 2021, kattayikkonam, kadakampally surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here