തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മലയാളക്കരയെ അമ്പരിപ്പിച്ച് ‘മിടുമിടുക്കി’യുടെ പെണ്‍പട

midumidukki participants conquer malayalee hearts

ഓരോ കുട്ടിയും അത്ഭുതങ്ങളുടെ കലവറയാണെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും പല രീതിയിലാകും അവര്‍ നമ്മെ ഞെട്ടിക്കുക. പക്ഷേ, ജീവിതം കെട്ടിപ്പടുക്കാനുള്ള തിരക്കിനിടെ കുഞ്ഞുങ്ങളിലെ ഈ കഴിവുകള്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്കോ, ഇത്തരം സിദ്ധികള്‍ തിരിച്ചറിയാന്‍ കുട്ടികള്‍ക്കോ സാധിക്കാറില്ല. അവിടെയാണ് ഫ്‌ളവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ‘മിടുമിടുക്കി’യെന്ന റിയാലിറ്റി ഷോയുടെ പ്രസക്തിയും. പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം ഒരിക്കിയിരിക്കുന്ന വേദിയാണ് മിടുമിടുക്കി.

പാട്ട്, നൃത്തം, മിമിക്രി എന്നീ പതിവ് കലാപ്രകടനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജിംനാസ്റ്റിക്സ്, തായ്കോണ്ടോ, മെന്റല്‍ മാത്ത് എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലാണ് ഈ മിടുക്കികള്‍ അവരുടെ പ്രതിഭ തെളിയിക്കുന്നത്. ആണ്‍കുട്ടികള്‍ക്കെന്ന പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും സമൂഹത്തില്‍ തുല്യ പ്രാതിനിധ്യം ഉണ്ട്. എന്നാല്‍ പലപ്പോഴും പെണ്‍കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടാറില്ല. അതുകൊണ്ടുതന്നെ അവരുടെ കഴിവുകള്‍ വളര്‍ത്തി, ആത്മവിശ്വാസം നിറച്ച് ലോകത്തിന് മുന്നില്‍ അവരെ അവതരിപ്പിക്കുകയാണ് ഫ്‌ളവേഴ്സ് ടിവി ചെയ്യുന്നത്. മൂന്നര വയസ് മുതല്‍ പന്ത്രണ്ട് വയസു വരെയുള്ള പെണ്‍കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സ്വഭാവ രൂപീകരണത്തിന്റെയും വ്യക്തിത്വ വികസനത്തിന്റേയും പ്രായത്തില്‍ ഇത്തരം വേദികള്‍ അവര്‍ക്ക് നല്‍കുന്ന ഊര്‍ജവും ആത്മവിശ്വാസവും ധൈര്യവും ചെറുതല്ല.

വയലിന്‍, നഞ്ചക്, യോഗ, തായ്കോണ്ടോ, വിളക്കാട്ടം, മെന്റല്‍ മാത്ത്, ജികെ, തായമ്പകം, കുറാഷ്, ജുഡോ, പാചകം, പുസ്തക നിരൂപണം, റൂബിക്സ് ക്യൂബ്, യുഡ്യൂബര്‍, ജിംനാസ്റ്റിക്സ്, കളരി, ക്രിക്കറ്റ്, പ്രഭാഷണം, വെന്‍ട്രിലോകിസം, കഥകളി എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലായി നിരവധി മത്സരാര്‍ത്ഥികളാണ് ഈ റിയാലിറ്റി ഷോയില്‍ എത്തുന്നത്. കുട്ടിത്താരങ്ങള്‍ക്ക് പ്രോത്സാഹനവുമായി നടി മഞ്ജു പിള്ളയും, പ്രേക്ഷകരുടെ പ്രിയങ്കരിയായ മനസയും, ഗിന്നസ് പക്രുവും എത്തുന്നു. കുട്ടികളുടെ ക്യാപ്റ്റനായി എലീന പടിക്കല്‍, സൂരജ്, അനൂപ് എന്നിവരുമുണ്ട്. ഒപ്പം സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പല എപ്പിസോഡുകളിലായി വേദിയിലെത്തും.

അന്താരാഷ്ട്ര വേദികളോട് കിടപിടിക്കുന്ന 12 K വിസ്താര സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മിടുമിടുക്കിയുടെ സെറ്റും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേദിക്ക് മാത്രമല്ല, കുട്ടികളുടെ പ്രകടനത്തിനും അന്താരാഷ്ട്ര നിലവാരമുണ്ടെന്നത് മിടുമിടുക്കിയുടെ പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ശ്രീരാജ് ശ്രീകണ്ഠന്‍ ഷോ ഡയറക്ടറായ മിടുമിടുക്കിയുടെ കോണ്‍സെപ്റ്റും, പ്രൊജക്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നത് ഡോ.ബിന്ദു ശിവശങ്കരന്‍ നായരാണ്. വില്‍സ് ഫിലിപ്പാണ് ഛായാഗ്രഹണം. എല്ലാ ശനിയാഴ്ചയും രാത്രി 9.30 മുതല്‍ 10.30 വരെ നീളുന്ന ഈ ഒരു മണിക്കൂര്‍ ഷോയിലെത്തുന്ന പെണ്‍പട നമ്മെ അമ്പരിപ്പിക്കുമെന്ന് ഉറപ്പ്.

മറ്റ് അണിയറ പ്രവര്‍ത്തകര്‍:

ക്രിയേറ്റിവ് ഹെഡ്- അനില്‍ അയിരൂര്‍

സഹസംവിധാനം- സനു വര്‍ഗീസ്, ആദര്‍ശ് രവീന്ദ്രന്‍

 • ക്യാമറ ടീം- പോള്‍, പ്രശാന്ത് എസ്.എസ് ,ധനീഷ് ,പ്രശാന്ത് കണ്ണന്‍ ,ബിറ്റു ,രതീഷ് ,ശ്രീജിത്ത് ,ഉണ്ണി സുരേഷ് ,അരുണ്‍ പി.എസ് ,അതുല്‍, ബിജോ
 • പോസ്റ്റ് പ്രൊഡക്ഷന്‍ ഹെഡ് – രജീഷ് സുഗുണന്‍
 • സ്‌ക്രിപ്റ്റ്- വൈശാഖ്, സതീഷ്, ബ്രിജിത്ത്
 • എഡിറ്റിംഗ് -സൈലെഷ് ബാബു, മിഥുന്‍, സനു വര്‍ഗീസ്
 • ഓഡിയോ ടീം -രോഹിത് ,ചാക്കോ,റെബിന്‍ ,ജയേഷ്
 • ടൈറ്റില്‍ ട്രാക്ക് – ലക്ഷ്മണ്‍ സന്തോഷ്, വൈശാഖ്
 • സീനിയര്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍ ) -രമേഷ് അയ്യര്‍
 • ക്യാമറ അസിസ്റ്റന്റ്സ് -ശശി, മനീഷ്, സുധീഷ്, ജിഷ്ണു ,ബിജു കൊട്ടിയം ,ദേവ് കൃഷ്ണന്‍,ശ്യാം
 • ഡിജിറ്റല്‍ ടീം- ഫസല്‍ ,സാഗര്‍ മധു,വിഷ്ണു അനിയന്‍ ,ലെമി തോമസ്,ശ്രുതിമോള്‍ കെ.ശശി ,സജനാസ് .പി,മനു മോഹന്‍,ഹരികൃഷ്ണന്‍
 • മാര്‍ക്കറ്റിംഗ് ടീം- മിഥുന്‍ രാജ്,കുര്യച്ചന്‍ മാനുവല്‍ ,അശ്വജിത് .എസ് ,ദീപക് സി.ആര്‍ ,ഹണി ചിറ്റിലപ്പിള്ളി ,അഞ്ജലി കെ.ബെന്നി
 • കോര്‍ഡിനേറ്റര്‍- അനു ജോര്‍ജ്, മന്ന സാറ സേവ്യര്‍, സ്മിത സരളാദേവി

Story Highlights: midumidukki participants conquer malayalee hearts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top