നേമത്തെ സംഘര്‍ഷം; ബിജെപിക്ക് തോല്‍വി ഉറപ്പ്: കെ മുരളീധരന്‍

k muraleedharan

നേമത്തെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ബിജെപിക്ക് തോല്‍വി ഉറപ്പായെന്ന് മുരളീധരന്‍ പറഞ്ഞു. താന്‍ പണം വിതരണം ചെയ്യാന്‍ എത്തിയെന്ന ആരോപണം തരംതാഴ്ന്നതാണ്. നിയമസഭയില്‍ ഇത്തവണ ബിജെപി വട്ടപൂജ്യം ആകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

യുഡിഎഫിന് മികച്ച വിജയം ഉണ്ടാകും. ഭരണമാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സുഖമായി ജയിക്കാം എന്ന് വിചാരിച്ചാണ് നേമത്ത് എത്തിയത്. എന്നാല്‍ വോട്ടെടുപ്പ് അടുത്തപ്പോള്‍ തോല്‍വി ഉറപ്പായി. അതിന്റെ നൈരാശ്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കാന്‍ ഇറങ്ങിയത്. പ്രവര്‍ത്തകരെയും കൂട്ടി പണ വിതരണം നടത്താന്‍ താന്‍ അത്ര ബോധമില്ലാത്തവനാണോ എന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം നേമത്ത് എല്‍ഡിഎഫ്- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടെന്ന് ബിജെപി സ്ഥാനാര‍്‍ത്ഥി കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇടത്-വലത് മുന്നണികള്‍ക്ക് എതിരെ ജനം വിധിയെഴുതുമെന്നും കുമ്മനം.

Story Highlights: k muraleedharan, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top