വോട്ടില്ല; മരിച്ചതായി റിപ്പോര്‍ട്ട് എന്ന് ഉദ്യോഗസ്ഥര്‍; ചേലക്കരയില്‍ ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് വയോധികന്‍

തൃശൂര്‍ ചേലക്കര എസ്എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന് വോട്ട് ചെയ്യാനായില്ല. അബ്ദുള്‍ ബുഹാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. വയോധികന്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അബ്ദുള്‍ ബുഹാരി ബൂത്തിന് മുന്‍പില്‍ കുത്തിയിരിക്കുന്നതായും വിവരം.
അതേസമയം ചേലക്കര പഴയന്നൂര്‍ പൊറ്റയില്‍ മറ്റൊരു വയോധികനും വോട്ട് ചെയ്യാനായില്ല. പനയാംപാടത്ത് മാധവന്‍ ബൂത്തില്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിംഗ് ഓഫീസര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വോട്ട് ചെയ്യാനായില്ല. പോസ്റ്റല്‍ വോട്ട് അനുവദിക്കുകയോ പോസ്റ്റല്‍ വോട്ട് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഇദ്ദേഹം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി.
Story Highlights: polling, assembly elections 2021
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News