Advertisement

ഒരൊറ്റ ചാർജിൽ 28,000 വർഷം പ്രവർത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി; ആണവ മാലിന്യവും വജ്രവും ഉപയോഗിച്ച് നിർമിക്കും

April 6, 2021
Google News 2 minutes Read

ഒരൊറ്റ ചാർജിൽ 28,000 വർഷം പ്രവർത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി നിർമ്മിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാനോ ഡയമണ്ട് ബാറ്ററി (എൻഡിബി). ആണവ മാലിന്യവും വജ്രവും ഉപയോഗിച്ച് നിർമിക്കുന്ന ഈ ബാറ്ററി നീണ്ടകാലത്തെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സ്പേസ്ഷിപ്പുകൾക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശ ഏജൻസികൾക്ക് വേണ്ട ഇത്തരം അത്ഭുത ബാറ്ററികൾ രണ്ട് വർഷത്തിനകം നിർമിച്ചു നൽകാമെന്നാണ് എൻഡിബിയുടെ അവകാശവാദം.

ആണവ മാലിന്യങ്ങളിൽ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപുകളും നാനോ വജ്ര പാളികളും ചേർന്നാണ് ഈ അത്ഭുത ബാറ്ററിക്ക് വേണ്ട ഊർജം ഉത്പാദിപ്പിക്കുന്നത്. അതിവേഗത്തിൽ ഊഷ്മാവ് കടത്തിവിടുന്ന നാനോ വജ്ര കണികകൾ റേഡിയോ ആക്ടീവ് ഐസോടോപുകളിൽ നിന്നുള്ള ചൂട് വേഗത്തിൽ വലിച്ചെടുക്കുന്ന പ്രക്രിയ വഴിയാണ് വൈദ്യുതി നിർമ്മിക്കപ്പെടുന്നത്. ഡയമണ്ട് ന്യുക്ലിയർ വോൾടയ്ക് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നിൽ. 2016 ൽ തന്നെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ ഇത് അവതരിപ്പിച്ചിട്ടുണ്ട്.

കുറഞ്ഞ അളവിൽ ദീർഘകാലത്തേക്ക് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങൾക്കാണ് ഈ റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററികൾ ഉപയോഗപ്രദമാവുക. തങ്ങളുടെ ബാറ്ററികളുടെ പ്രധാനമായും രണ്ട് ഗുണങ്ങളാണ് എൻഡിബി സിഇഒ നിമ ഗോൾഷരിഫി എടുത്തുപറയുന്നത്. ആണവ മാലിന്യങ്ങളാണ് ഊർജ്ജമാക്കി മാറ്റുന്നതെന്നാണ് ഇതിൽ പ്രധാനം. രണ്ടാമത്തേത് നിലവിലെ ബാറ്ററികളെ അപേക്ഷിച്ച് ദീർഘകാലം ഇതിന് പ്രവർത്തിക്കാനാവുമെന്നതും.

റേഡിയേഷൻ പുറത്തുപോവുന്നില്ലെന്ന് ഉറപ്പു വരുത്താനായി അത്യന്തം ബലമുള്ള വസ്തുതകളാണ് ഈ ബാറ്ററികളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. സ്റ്റെയിൽലെസ് സ്റ്റീലിനേക്കാൾ 12 ഇരട്ടി കടുത്ത വസ്തുതകൾ ഉപയോഗിച്ചാണ് ഈ ബാറ്ററികൾ നിർമ്മിക്കുക. പ്രപഞ്ചത്തെ കൂടുതൽ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് മുതൽകൂട്ടാകും ഈ ബാറ്ററികൾ. കൃത്രിമ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും ആവശ്യമായ ഇന്ധനം ആയിരക്കണക്കിന് വർഷങ്ങൾ നിരന്തരം നൽകാൻ ഇവക്ക് സാധിക്കും.

ഡ്രോണുകൾ, വൈദ്യുത വിമാനങ്ങൾ, സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപുകൾ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങൾക്ക് വേണ്ട ഊർജ കേന്ദ്രമായി ദീർഘകാലം പ്രവർത്തിക്കാനും ഇവയ്ക്ക് സാധിക്കും. ബാറ്ററികളുടെ ലോകത്ത് വലിയ മാറ്റം കൊണ്ടു വരുമെന്ന് കരുതപ്പെടുന്ന ഇവയുടെ വില സംബന്ധിച്ച വിവരങ്ങൾ നിർമ്മാതാക്കൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story Highlights: Radioactive Diamond Battery Powered By Nuclear Waste Will Run For 28,000 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here