അഞ്ച് വയസുകാരിയെ മർദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ

step father who killed five year old girl arrested

പത്തനംതിട്ടയിൽ അഞ്ചുവയസുകാരിയെ മർദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛൻ പിടിയിൽ. ഇന്ന് പുലർച്ചെ 5.30 ഓടെ പൊലീസും കുമ്പഴ മത്സ്യ മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും ചേർന്നാണ് ഇന്നലെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടിയത്. ആറ് മണിക്കൂർ നീണ്ട തെരച്ചിലിനിടെ 2 പൊലീസുകാരെ പ്രതി മർദിച്ചു. പ്രതി നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്.

ഇന്നലെയാണ് പത്തനംതിട്ടയിൽ രണ്ടാനച്ഛന്റെ മർദനമേറ്റ് അഞ്ചു വയസുകാരി മരിച്ചു. തമിഴ്‌നാട് രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകൾ സഞ്ജനയാണ് മരിച്ചത്. കുട്ടിയുടെ ദേഹമാസകലം മുറിവേറ്റ പാടുകളും ക്ഷതവുമുണ്ട്. രണ്ടാനച്ഛൻ അലക്‌സിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രതി ചാടിപ്പോവുകയായിരുന്നു.

തമിഴ്‌നാട് രാജപാളയം സ്വദേശികളായ കനകയും അലക്‌സും 4 മാസം മുമ്പാണ് പത്തനംതിട്ട കുമ്പഴ യിൽ താമസം തുടങ്ങിയത്. വീട്ടുജോലി ചെയ്തിരുന്ന കനക മൂന്നുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് കുട്ടി ചലനമറ്റ നിലയിൽ ഭിത്തിയിൽ ചാരി ഇരിക്കുന്നത് കണ്ടത്. നാട്ടുകാരും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കും മുമ്പേ കുട്ടി മരിച്ചിരുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി പെൺകുട്ടി ക്രൂര മർദനം നേരിട്ടുവെന്ന് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകി. മദ്യപാനിയായ അലക്‌സ് മുമ്പും കുട്ടിയെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്ന് പരിചയക്കാർ പറയുന്നു. താമസ സ്ഥലത്തു നിന്ന് മദ്യത്തിന് പുറമെ പൊലീസ് കഞ്ചാവും കണ്ടെടുത്തിരുന്നു.

Story Highlights: step father who killed five year old girl arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top