Advertisement

ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും: വി. മുരളീധരന്‍

April 6, 2021
Google News 1 minute Read

ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ മാറിമാറി ഭരണം നടത്തുന്ന സിപിഐഎമ്മിനോടും കോണ്‍ഗ്രസിനോടുമുള്ള അസംതൃപ്തി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികളുടെയും വികസന പരിപാടികളുടെയും അംഗീകാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു.

ബാര്‍കോഴ കേസും സോളാര്‍ കേസും കോണ്‍ഗ്രസിന്റെ കാലത്തായിരുന്നെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണകടത്തും ആഴക്കടല്‍ മീന്‍പിടുത്ത കരാറിന്റെ പേരിലുള്ള തട്ടിപ്പും നടന്നു. പിന്‍വാതില്‍ നിയമനം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ശബരിമലയും ലൗ ജിഹാദും കേരളത്തിലെ ജനങ്ങളെ വളരെ ആശങ്കയിലാഴ്ത്തി. ഈ വിഷയങ്ങളില്‍ രണ്ട് മുന്നണികളും എടുത്തിട്ടുള്ളത് ഇരട്ടത്താപ്പ് സമീപനമാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

Story Highlights: V. Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here