കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം

കൊല്ലത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. കടയ്ക്കലാണ് സംഭവം. ബിജെപി നേതാവ് രതിരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കല്ലേറിൽ വീടിന്റെ ജനലുകൾ തകർന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

വോട്ടെടുപ്പിന് പിന്നാലെ സംസ്ഥനത്തിന്റെ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കൂത്തുപറമ്പിൽ ഇന്നലെ നടന്ന ആക്രമണത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ഹരിപ്പാടും കായംകുളത്തും കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കപ്പെട്ടു. കാസർഗോഡ് കാഞ്ഞങ്ങാട് യുവമോർച്ച പ്രവർത്തകനും വെട്ടേറ്റു.

Story Highlights: Attack, BJP, CPIM, Aembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top