ദേവ്ദത്ത് കൊവിഡ് മുക്തനായി; താരം ടീമിനൊപ്പം ചേർന്നു

Devdutt RCB negative Covid

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദേവ്ദത്ത് പടിക്കൽ കൊവിഡ് മുക്തനായി. കൊവിഡ് നെഗറ്റീവായതിനു പിന്നാലെ താരം ടീമിനൊപ്പം ചേർന്നു. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ആർസിബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മുക്തനായ ദേവ്ദത്ത് സംസാരിക്കുന്ന വിഡിയോ പങ്കുവച്ചാണ് ആർസിബിയുടെ ട്വീറ്റ്.

മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ദേവ്ദത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാവുമെന്ന് സൂചനയുണ്ടായിരുന്നു. ആർസിബിയുടെ തന്നെ ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആർസിബി ക്യാമ്പിൽ ജോയിൻ ചെയ്തപ്പോൾ സാംസിനു കൊവിഡ് നെഗറ്റീവായിരുന്നു. ഏപ്രിൽ മൂന്നിന് നടത്തിയ പരിശോധനയിൽ താരത്തിന് കൊവിഡ് ഇല്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ, ബുധനാഴ്ച നടത്തിയ രണ്ടാം ടെസ്റ്റിൽ സാംസിന് കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. താരത്തെ ഇപ്പോൾ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.

ഐപിഎൽ കൊവിഡ് ബാധ രൂക്ഷമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും അദ്ദേഹം നെഗറ്റീവ് ആയെന്നാണ് സൂചന. ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ അക്സർ പട്ടേലും കൊവിഡ് ബാധിതനാണ്. ഐപിഎൽ ബ്രോഡ്കാസ്റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡേ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിൻ്റെ ടാലൻ്റ് സ്കൗട്ട് കിരൺ മോറെയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights: Devdutt Padikkal links up with RCB after testing negative for Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top