Advertisement

പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

April 7, 2021
Google News 1 minute Read
health dept guidelines to exam candidates

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ നാളെ ആരംഭിക്കും. ഈ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ നിർദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

· യാത്രാവേളയിലും പരീക്ഷാ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
· പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നിൽക്കാതിരിക്കുക
· മാതാപിതാക്കൾ കഴിവതും വിദ്യാർത്ഥികളെ അനുഗമിക്കാതിരിക്കുക
· പരീക്ഷാഹാളിൽ പഠനോപകരണങ്ങൾ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.
· പരീക്ഷയ്ക്ക് ശേഷം ഹാളിൽ നിന്ന് സാമൂഹിക അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
· ക്വാറന്റീൻ സമയം പൂർത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാർത്ഥികൾ വിവരം പരീക്ഷാ കേന്ദ്രത്തിൽ അറിയിക്കുക

ഈ വർഷം 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഹയർ സെക്കന്ററിയിൽ 4.46 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കർശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ നടക്കുക.

Story Highlights: Covid Guidelines, exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here