മുംബൈ ഇന്ത്യൻസ് ഹാട്രിക്ക് കിരീടം നേടും; മൈക്കൽ വോൺ

Mumbai Indians Michael Vaughan

ഇക്കൊല്ലത്തെ ഐപിഎൽ ചാമ്പ്യന്മാർ ആരാവുമെന്ന പ്രവചനവുമായി മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ. മുംബൈ ഇന്ത്യൻസ് ഹാട്രിക്ക് കിരീടം നേടുമെന്നാണ് വോണിൻ്റെ പ്രവചനം. മുംബൈ ഇന്ത്യൻസിനു കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ട്രോഫി ലഭിക്കുമെന്നും വോൺ പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വോൺ ഈ പ്രവചനം നടത്തിയത്.

മുൻപ് പലതവണ ഇത്തരത്തിലുള്ള പ്രവചനങ്ങൾ വോൺ നടത്തിയിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഈ പ്രവചനങ്ങൾ തെറ്റിപ്പോയിരുന്നു. അതുകൊണ്ട് തന്നെ, ട്വീറ്റിനു മറുപടിയായി ട്രോളുകൾ നിറഞ്ഞിരിക്കുകയാണ്.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Mumbai Indians To Make A Hat-Trick Of Titles Michael Vaughan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top