Advertisement

കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുസ്ലീംലീഗ്

April 7, 2021
Google News 0 minutes Read

കണ്ണൂരില്‍ ഓപ്പണ്‍ വോട്ട് ചെയ്യാനെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരെ സിപിഐഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ സംഭവത്തിന് പിന്നാലെയാണ് താനൂരില്‍ സംഘര്‍ഷമുണ്ടായതെന്നും ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കൊച്ചിയങ്ങാടിയിലെ 149 ാം നമ്പര്‍ ബൂത്തില്‍ ഓപ്പണ്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ എത്തിക്കാന്‍ ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഓപ്പണ്‍വോട്ട് ചെയ്യിക്കാന്‍ ആളുകളുമായി വരാന്‍ പാടില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇന്നലെ ഉച്ചമുതല്‍ സ്ഥലത്ത് സംഘര്‍ഷം നിലനിന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here