‘കടൽക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം’; കേന്ദ്രസർക്കാർ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി

കടൽക്കൊലക്കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം അംഗീകരിച്ച് സുപ്രിംകോടതി. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

ഇറ്റാലിയൻ സർക്കാർ കൂടി ഉൾപ്പെട്ട കേസാണെന്നും, വിഷയം ഒത്തുതീർത്തെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ചു. നഷ്ടപരിഹാരവും കൈമാറി. ഇനി സുപ്രിംകോടതിയിലെ കേസ് നടപടികൾ തീർപ്പാക്കിയാൽ മതിയെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. തുടർന്ന്, കേസ് വെള്ളിയാഴ്ച പരിഗണിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറാതെ സുപ്രിംകോടതിയിലെ കേസ് തീർപ്പാക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Story Highlights: italian marines case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top