Advertisement

ബി.പി.സി.എല്ലിൽ തൊഴിലാളികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു

April 8, 2021
Google News 1 minute Read

കൊച്ചി ബി.പി.സി.എല്ലിൽ സിലിണ്ടർ വിതരണ ലോറി ഡ്രൈവർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. രണ്ട് ഷിഫ്റ്റുകളിലായി 130 ലോറി സിലിണ്ടർ ദിനംപ്രതി കയറ്റാൻ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്.

രണ്ട് മണി മുതൽ ലോഡിംഗ് പുനഃരാരംഭിച്ചു. സംയുക്ത സമരസമിതിയുമായി ബി.പി.സി.എൽ കമ്പനി നടത്തിയ ഒത്തു തീർപ്പ് ചർച്ചയെ തുടർന്നാണ് തീരുമാനം.

തൊഴിലാളികളുടെ സമരത്തെ തുടർന്ന് ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടിരുന്നു. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തൊഴിലാളികളുടെ കുറവ് മൂലം സിലിണ്ടർ കയറ്റുന്നത് വൈകിയിരുന്നു.

Story Highlights: BPCL, Strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here