Advertisement

കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും

April 8, 2021
Google News 1 minute Read

സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ ആശങ്കകളുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഒരു ഇടവേളക്ക് ശേഷം പ്രതിദിന കേസുകള്‍ 4,000 കടന്നു. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അടുത്ത മൂന്നാഴ്ച ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗവ്യാപനം രൂക്ഷമായാല്‍ മരണ നിരക്കും ഉയരും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനൊപ്പം വാക്സിനേഷന്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

വാക്സിനെടുത്താലും മുന്‍കരുതലുകള്‍ ഒഴിവാക്കരുതെന്നാണ് നിര്‍ദേശം. പൊതുനിരത്തുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Read Also : മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു

മാസ്‌ക്കില്ലാത്ത 862 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 57 പേര്‍ അറസ്റ്റിലായി. കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കാന്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി.

89 ശതമാനം പേര്‍ക്കും കൊവിഡ് വന്നിട്ടില്ലാത്തതിനാല്‍ ജാഗ്രത പാലിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിപാടികളില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് തടയാന്‍ കൂടുതല്‍ സെകടറല്‍ മജിസ്ട്രേറ്റുമാരെ നിയമിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പില്‍ കൊവിഡ് മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കാനും നിര്‍ദേശമുണ്ട്.

ഒന്നര മാസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ 4000ത്തിന് മുകളിലെത്തുന്നത്. 4353 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആയി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ സ്ഥിതി രൂക്ഷമാകുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here