സിനിമാ സെൻസറിംഗ് അവസാനിപ്പിച്ച് ഇറ്റലി; നിരോധിച്ചത് 108 വർഷം നീണ്ട നിയമം

സിനിമാ സെൻസറിംഗ് അവസാനിപ്പിച്ച് ഇറ്റലി. രംഗങ്ങൾ നീക്കാനും ആവശ്യമെന്നാൽ സിനിമകൾ തന്നെ നിരോധിക്കാനും ഭരണകൂടത്തിന് അധികാരം നൽകുന്ന,1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാൻസെസ്ച്ചിനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
”കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ കയറാൻ സർക്കാരിനെ അനുവദിക്കുന്ന നിയന്ത്രണങ്ങളുടെയും ഇടപെടലുകളുടെയും സംവിധാനം ഇനിയില്ല”.- സാംസ്കാരിക മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഇറ്റലിയിൽ പ്രദർശനത്തിനൊരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ സദാചാരപരമോ മതപരമോ ആയ കാരണങ്ങളാൽ കട്ടുകൾ നിർദ്ദേശിക്കാനോ നീക്കം ചെയ്യാനോ ഇനി സർക്കാരിന് കഴിയില്ല.
പകരം തങ്ങളുടെ സിനിമകൾ കാണേണ്ട പ്രേക്ഷകരുടെ പ്രായം അനുസരിച്ച് ചലച്ചിത്രകാരന്മാർ തന്നെയാവും ഒരു വർഗ്ഗീകരണം നടത്തുക. +2 (12 ന് മുകളിൽ പ്രായമുള്ളവർ കാണാവുന്നത്) 14 +,16+,18 + എന്നൊക്കെയാകും സിനിമകൾ നൽകുന്ന തരംതിരിവുകൾ. എന്നാൽ ഈ ക്ലാസ്സിഫിക്കേഷൻ പുനഃപരിശോധിക്കാൻ ഒരു കമ്മറ്റിയെ രൂപികരിക്കും.
Read Also : സ്വന്തം അധികാരം 2036 വരെ; നിയമഭേദഗതിയിൽ ഒപ്പുവച്ച് വ്ലാദിമിർ പുടിൻ
Story Highlights: Italian Film Censorship abolished, announces Culture minister Franceschini dario
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here