കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു

Kozhikode League shop fire

കോഴിക്കോട് ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്റ്റേഷനറി കട കത്തിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. 8 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

സ്റ്റേഷനറി സാധനങ്ങളും, പലവ്യഞ്ജന സാധനങ്ങളും കത്തി ചാമ്പലായി. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാദാപുരം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Story Highlights: Kozhikode League member’s stationery shop set on fire

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top