ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍; വിതരണത്തില്‍ പക്ഷാഭേദമെന്ന് മഹാരാഷ്ട്ര

കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ പരസ്പരം പഴി ചാരി മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. വാക്‌സിന്‍ വിതരണത്തില്‍ പക്ഷാഭേദം കാണിച്ചുവെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തിച്ചുവെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തൊപെ ആരോപിച്ചു.
മുംബൈയില്‍ വാക്‌സിന്‍ ക്ഷാമം കാരണം 26 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. മഹാരാഷ്ട്രയില്‍ 1.06 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഇനിയും 23 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒന്‍പത് കോടി കടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ എത്തിയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് 6:30 ക്ക് മുഖ്യമന്ത്രിമാരുടെ യോഗം ചേരും.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിന് പിന്നാലെയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നത്. 1,26,789 പോസിറ്റീവ് കേസുകളും 685 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര തന്നെയാണ് പ്രതിദിന കേസുകളില്‍ ഒന്നാമത്. 59,907 പോസിറ്റീവ് കേസുകളും 332 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത്, കേരളം, ചത്തീസ്ഗഡ് എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ രാത്രി 6 മുതല്‍ തിങ്കളാഴ്ച 6 വരെയാണ് ലോക്ക് ഡൗണ്‍.
അതേസമയം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യുസിലാന്റില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഈ മാസം 11 മുതല്‍ 28 വരെയാണ് വിലക്ക്. ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും ഇത് ബാധകമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അറിയിച്ചു.
Story Highlights: maharashtra, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here