Advertisement

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം; ലോക്ക്ഡൗൺ ഇല്ലെന്ന സൂചന നൽകി പ്രധാന മന്ത്രി

April 8, 2021
Google News 1 minute Read
there wont be lockdown says prime minister

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. എന്നാൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പ്രധാന മന്ത്രി നൽകുന്ന സൂചന. പല സംസ്ഥാനങ്ങളിലും കൊവിഡ് സാഹചര്യം രൂക്ഷമാണെന്ന്് പ്രധാന മന്ത്രി നരേന്ദ് മോദി. ഇതിന് അടിയന്തരമായി നടപടി ഉണ്ടാകണമെന്ന് പ്രധാന മന്ത്രി പറഞ്ഞു. ജാഗ്രത വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തെക്കാൾ വ്യാപന തോത് ഇപ്പോൾ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാൾ വേഗതയിൽ രോഗം പടരുകയാണ്. ചില സംസ്ഥാനങ്ങൾ ജാഗ്രതയിൽ കുറവ് വരുന്നുണ്ട്.

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ ഘട്ടത്തെ ഭരണസംവിധാനം വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും ജാഗ്രതക്കുറവ് പലയിടങ്ങളിലും കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടെസ്റ്റ് ട്രാക്ക് ട്രീറ്റ് സ്ട്രാറ്റജിയിൽ ഊന്നൽ നൽകണം. രാത്രികാല കർഫ്യൂ പരക്കെ അംഗീകരിക്കപ്പെട്ട പരിഹാരമാർഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിശോധനകളുടെ എണ്ണം കുറയ്ക്കരുത്. അഞ്ച് ശതമാനത്തിൽ താഴെ നിരക്ക് എത്തിക്കാൻ പരിശോധനകൾ വർധിപ്പിക്കണം. സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് മുൻഗണന നൽകണം. 70ശതമാനം ആർടിപിസി ആർ ടെസ്റ്റുകൾ നടത്തണം. ആർടിപിസിആർ പരിശോധനകൾ വർധിപ്പിക്കുക തന്നെ വേണം. പരിശോധനകൾ കൂടുതൽ നടത്തേണ്ടത് കണ്ടെയ്ൻമെന്റ് സോണിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് ബാധിതരുടെ സമ്പർക്കം പുലർത്തിയ 30 പേരെ എങ്കിലും ട്രാക്ക് ചെയ്യണം. ചില സംസ്ഥാനങ്ങളിൽ കോൺടാക്ട് ട്രേസിംഗ് സംഘങ്ങൾ നിലവിലുണ്ട്. മരണ നിരക്ക് താഴ്ന്ന് തന്നെ നിൽക്കുന്നു എന്ന് ഉറപ്പുവരുത്തണം.

വാക്‌സിനേഷനിൽ രാജ്യം പിന്നോട്ടല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ ഉത്പാദനം വർധിപ്പിക്കാൻ ശ്രമം നടക്കുകയാണ്. വാക്‌സിൻ പാഴാവുന്നത് തടയണം. 45 വയസ്സിനു മുകളിലുള്ളവർക്ക് 100% വാക്‌സിനേഷൻ ആണ് ലക്ഷ്യം. ഈ വരുന്ന ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ വാക്‌സിൻ ഉത്സവമായി ആചരിക്കണം. യുവാക്കൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മുൻകൈയെടുക്കണം. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം അലംഭാവം പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സർവകക്ഷിയോഗം വിളിക്കാൻ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ വെബിനാറുകൾ നടത്തണം. നാം ഭയപ്പെടേണ്ടതില്ലെന്നും ഈ യുദ്ധം വീണ്ടും വിജയിക്കുക തന്നെ ചെയ്യുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Story Highlights: there wont be lockdown says prime minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here