തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ കാർ തടഞ്ഞ് 100 പവനോളം സ്വർണം കവർന്നു

തിരുവനന്തപുരത്ത് വൻ സ്വർണക്കവർച്ച. നൂറ് പവനോളം സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്.
ഇന്ന് രാത്രി പള്ളിപ്പുറത്താണ് സംഭവം നടക്കുന്നത്. ജ്വല്ലറി ഉടമയെ കാർ തടഞ്ഞു നിർത്തി നൂറു പവനോളം സ്വർണം മോഷ്ടാക്കൾ കവർന്നു. ജ്വല്ലറിയുടമയുടെ നേർക്ക് മുളകുപൊടിയെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. കാറിലുണ്ടായിരുന്നവരെ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.
മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവർ അരുണിനെയുമാണ് അജ്ഞാത സംഘം ആക്രമിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്ന് ഇവർ പരാതി നൽകിയിട്ടുണ്ട്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Story Highlights: 100 sovereign gold robbed in thiruvananthapuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here