ബാലുശ്ശേരി സംഘര്‍ഷം: മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട് ബാലുശ്ശേരി കരുമല യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് കരുമലയില്‍ നടന്ന പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഉണ്ണികുളം കോണ്‍ഗ്രസ് ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
Read Also : ബാലുശ്ശേരി ജയ്‌റാണി സ്‌ക്കൂളില്‍ 19 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരുക്കുണ്ടായിരുന്നു. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്. നടുറോട്ടില്‍ പരസ്യമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഏര്‍പ്പെട്ടുവെന്നും വിവരം. പാനൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പലയിടത്തും സംഘര്‍ഷങ്ങളുണ്ടായിരുന്നത്.
Story Highlights: clash, cpim- congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here