ഡൽഹി എയിംസിൽ രോഗവ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Quarantine Period Of Doctors Will Be Treated As On Duty

ഡൽഹി എയിംസിൽ കൊവിഡ് വ്യാപനം. എയിംസിലെ 35 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടിയന്തര യോഗം വിളിച്ചു.

ഗംഗാറാം ആശുപത്രി അധികൃതരുമായാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്. ഡോക്ടർമാർക്കിടയിലെ രോഗവ്യാപനത്തെ തുടർന്നാണ് യോഗം

ഇന്നലെ ഡൽഹി ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇതിൽ 32 പേർ നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ നിരീക്ഷണത്തിലാണ്. 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്കിടെയാണ് ഡോക്ടർമാർക്ക് കൊവിഡ് ബാധയേൽക്കുന്നത്. ഡോക്ടർമാർക്കെല്ലാം രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചിരുന്നു.

Story Highlights: covid spread in delhi aiims

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top