പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട്; ബിജെപി പരാതി നല്‍കി

Bar bribery case: K. Surendran against cm pinanrayi vijayan

പോസ്റ്റല്‍ വോട്ടുകളിലെ ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. പോസ്റ്റല്‍ വോട്ട് സമാഹരണത്തിന് മാനദണ്ഡം പാലിച്ചില്ലെന്നാണ് പരാതി. സീല്‍ ചെയ്ത കവറുകളിലല്ല സഞ്ചികളിലായിരുന്നു സമാഹരണം. ഒരു മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Read Also : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍; വിതരണത്തില്‍ പക്ഷാഭേദമെന്ന് മഹാരാഷ്ട്ര

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന് എതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസും ഇക്കാര്യം ആരോപിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

Story Highlights: assembly elections 2021, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top