ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഇടുക്കി കട്ടപ്പനയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഇന്നലെ പുലർച്ചെയാണ് കട്ടപ്പന സ്വദേശി ചിന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്നമ്മ താഴത്തെ നിലയിലും ഭർത്താവ് ജോർജ് മുകളിലെ നിലയിലുമായിരുന്നു ഇന്നലെ ഉറങ്ങാൻ കിടന്നത്. രാവിലെ ഉറക്കം ഉണർന്ന ഭർത്താവ് ജോർജാണ് ചിന്നമ്മയുടെ മൃതദേഹം ആദ്യം കണ്ടത്.
തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. സ്വർണാഭരണങ്ങൾ നഷ്ടപെട്ടതായി ഭർത്താവ് ജോർജ് മൊഴി നൽകിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. മുഖത്ത് രക്തകറയും കണ്ടെത്തിയിട്ടുണ്ട്.
Story Highlights: kattappana woman death is murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here