ബന്ധു നിയമനം : മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത

lokayukta against kt jaleel

ബന്ധു നിയമനക്കേസിൽ മന്ത്രി കെ.ടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത.
ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ പാടില്ലെന്നും സത്യപ്രതിഞ്ജാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടർ നടപടിയെടുക്കണമെന്നും ലോകായുക്ത നിർദേശിച്ചു.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടർന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോർട്ട് നൽകിയത്.

Story Highlights: lokayukta against kt jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top