അസമിൽ എംഎൽഎമാർ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികളെയും എംഎൽഎമാരെയും റിസോർട്ടിലെയ്ക്ക് മാറ്റി കോൺഗ്രസ്

assam congress leaders shifted mlas to resort

അസമിൽ എംഎൽഎമാർ ഉൾപ്പടെയുള്ള സ്ഥാനാർത്ഥികളെയും എംഎൽഎമാരെയും റിസോർട്ടിലെയ്ക്ക് മാറ്റി കോൺഗ്രസിന്റെ മുൻ കരുതൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് കോൺഗ്രസ് എംഎൽഎമാരെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിൽ വിജയ സാധ്യതയുള്ള ചില കോൺഗ്രസ് സ്ഥാനാർത്ഥികൾ, എംഎൽഎമാർ എന്നിവർ ബിജെപിയിലേക്ക് ചേക്കേറും എന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് നടപടി എന്നാണ് വിവരം. 22 പ്രതിപക്ഷ എം.എൽ.എമാർ അടക്കമുള്ളവരെയാണ് ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റിയത്.

അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മെയ് 2നാണ് ഫലപ്രഖ്യാപനം.

Story Highlights: assam congress leaders shifted MLAs to resort

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top