രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം: വി മുരളീധരന്‍

v muraleedharan

തെരഞ്ഞെടുപ്പ് ഫലം എന്തായാലും സ്വര്‍ണക്കടത്ത് കേസുകളിലെ അന്വേഷണം ശക്തമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കുറ്റകൃത്യത്തില്‍ പങ്കാളിത്തം ഉള്ളതിനാലാണ് സ്പീക്കര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു. ഈ പ്രവൃത്തി കുറ്റസമ്മതമായി കാണാം. ഏജന്‍സികള്‍ നിയമപരമായി മുന്നോട്ട് പോകുമ്പോള്‍ എത്ര ഉന്നതരും ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരുമെന്നും വി മുരളീധരന്‍ പറഞ്ഞു.

Read Also : എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ സര്‍ക്കാര്‍ അന്വേഷണം സ്വര്‍ണക്കടത്ത് ചര്‍ച്ചയാവാതിരിക്കാന്‍: വി മുരളീധരന്‍

അതേസമയം വോട്ടുമറിക്കലെന്ന പേരില്‍ കോണ്‍ഗ്രസ്- സിപിഐഎം നേതാക്കള്‍ നടത്തുന്നത് അര്‍ത്ഥശൂന്യ പ്രസ്താവനകളാണെന്നും തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള അക്രമങ്ങളെല്ലാം ഉണ്ടാകുന്നത് സിപിഐഎം ശക്തി കേന്ദ്രങ്ങളിലാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

Story Highlights: v muraleedharan, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top