ഹിമാചല്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് മുന്നേറ്റം

ഭരണ കക്ഷിയായ ബിജെപിയെ പിന്തള്ളി ഹിമാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന നാല് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ഒരിടത്ത് ബിജെപിയാണ് ഭൂരിപക്ഷം നേടിയത്. ഒന്നില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്ന ഫലം. സോളന്‍, പാലംപുര്‍ കോര്‍പറേഷനുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ സ്വദേശമായ മണ്ഡിയില്‍ ബിജെപി ഭരണം നിലനിര്‍ത്തി.

Story Highlights: covid 19, coronavirus, covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top