റഫാല്‍ കരാറില്‍ ഗുരുതര ക്രമക്കേട്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

റഫാല്‍ യുദ്ധവിമാന കരാര്‍ വീണ്ടും രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. യുദ്ധവിമാന കരാറില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് എത്തി.
റഫാല്‍ അഴിമതിയില്‍ പണം തട്ടിയതാര്?, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകള്‍ റദ്ദാക്കിയത് ആര്?, പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ണായക രേഖകള്‍ ഇടനിലക്കാരന് നല്‍കിയത് ആര്?, എന്നിവയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വിറ്റിലെ ചോദ്യങ്ങള്‍. സമാന ചോദ്യങ്ങള്‍ പ്രിയങ്കയും ഉന്നയിച്ചു.
വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കും എന്നാണ് വിവരം. ക്രമക്കേടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടേക്കും. പ്രവര്‍ത്തക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
Story Highlights: woman working on laptop while stuck in traffic