ലോകായുക്ത നടപടിയെ നിയമപരമായി നേരിടുമെന്ന കെ.ടി. ജലീലിന്റെ വെല്ലുവിളി മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് വി.മുരളീധരന്‍

ലോകായുക്ത നടപടിയെ നിയമപരമായി നേരിടുമെന്ന കെ.ടി. ജലീലിന്റെ വെല്ലുവിളി മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.

നിയമ മന്ത്രി എ.കെ.ബാലന്റേതും കെ.ടി.ജലീലിന്റെതും അപഹാസ്യമായ നിലപാടാണ്. ജലീലിന്റെ രാജി ആവശ്യപ്പെടേണ്ട മുഖ്യമന്ത്രി അതിന് പകരം എ.കെ.ബാലനെ കൊണ്ട് ന്യായീകരിച്ചത് അപഹാസ്യം. മുഖ്യമന്ത്രി പങ്കാളിയായിട്ടുള്ള ഇടപാടുകളില്‍ ജലീല്‍ കൂട്ടുകക്ഷി ആയത് കൊണ്ടാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അതല്ലെങ്കില്‍ സിപിഐഎം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടത് പോലെ ജലീലിന്റെയും രാജി ആവശ്യപ്പെടണമെന്നും വി.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top