കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി

വ്യവസായി എം എ യൂസഫലിയും ഭാര്യയും അടക്കം ആറ് പേർ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊച്ചി കടവന്ത്രയിലെ വീട്ടിൽ നിന്ന് പുറപെട്ട ഹെലികോപ്റ്റർ യന്ത്ര തകരാർ മൂലം പനങ്ങാട്ടെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കുകയായിരുന്നു. യുസഫലി അടക്കമുള്ളവർ ലേക്ക് ഷോർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

രാവിലെ എട്ടരയോടെയാണ് അപകടം. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലേക്കായി കടവന്ത്രയിലെ വീട്ടിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ ഏതാനും മിനിറ്റുകൾക്ക് മുൻപാണ് യന്ത്ര തകരാർ മൂലം ഇടിച്ചിറക്കിയത്.

പനങ്ങാട്ടെ ദേശീയ പാതയ്ക്ക് മുകളിലായിരുന്ന ഹെലികോപ്റ്റർ തൊട്ടടുത്തുള്ള ഫിഷറീസ് കോളജ് ഗ്രൗണ്ടിൽ ഇറക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും അടിയന്തിര ലാൻഡിംഗ് സാധ്യമായില്ല. ഒടുവിൽ സമീപത്തെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കുകയായിരുന്നു. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു. സമീപവാസി ആണ് രക്ഷപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്

യൂസഫലി ഉൾപ്പെടെ ആർക്കും പരിക്കില്ലെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. ഉച്ചക്ക് ശേഷം വ്യോമയാന മന്ത്രാലയത്തിലെ വിദഗ്‌ധർ ഹെലികോപ്റ്ററിൽ പരിശോധന നടത്തും.

Story Highlights: kumbalam toll plaza, helicopter crashed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top