3 ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടി റിലീസ്; ഫഹദിനോട് വിശദീകരണം ചോദിച്ച് ഫിയോക് സംഘടന

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ തുടർച്ചയായി റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ നടൻ ഫഹദ് ഫാസിലിനോട് വിശദീകരണവുമായി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക് . ഒ.ട.ടി പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ചാൽ ഫഹദിന്റെ ചിത്രങ്ങൾ തിയറ്ററുകൾ കാണില്ലെന്നാണ് ഫിയോക് മുന്നറിയിപ്പ് നൽകുന്നത്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഫഹദ് ചിത്രം മാലിക് പെരുന്നാൾ റിലീസിന് ഒരുങ്ങുകയാണ്. ഇനി ചിത്രങ്ങൾ ഒ.ടി.ടി യിൽ ഇറക്കിയാൽ മാലിക് ഉൾപ്പെടെയുള്ള ചിത്രങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നാണ് സംഘടന പറയുന്നത്.

ഫഹദ് ഫാസിലുമായി നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫോണിലൂടെ ബന്ധപ്പെട്ട് ഫിയോക്കിന്റെ തീരുമാനങ്ങൾ അറിയിച്ചിരുന്നു. ഒ.ടി.ടി സംഘടനകളുമായി ഉടൻ സഹകരിക്കില്ലെന്ന ഉറപ്പ് ഫഹദ് നൽകിയതായി ഫിയോക് അംഗങ്ങൾ അറിയിച്ചു. ഫഹദിന്റെ സീ യൂ സൂൺ ,ഇരുൾ ,ജോജി എന്നീ മൂന്നു ചിത്രങ്ങൾ തുടർച്ചയായി ഒ ടി ടി റിലീസിന് എത്തിയിരുന്നു.

Story Highlights: FEOUK Warns Fahadh Faasil Not to Cooperate with OTT Platforms

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top