മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവം; രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തിന്റെ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഇതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
വൈഗയുടെ മരണത്തിന് മുന്‍പ് ഫ്‌ളാറ്റില്‍ മറ്റാരെങ്കിലും എത്തിയിരിക്കാമെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് രക്തക്കറ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും.
ഇവര്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലേ ഫ്‌ളാറ്റില്‍ നിന്ന് വൈഗ മരണപ്പെട്ട തൊട്ടടുത്ത ദിവസമാണ് രക്തക്കറ കണ്ടെത്തിയത്. പരിശോധനാഫലം ഇന്നോ നാളെയോ നല്‍കണമെന്ന് ലാബ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു.
Read Also : വൈഗയുടെ ദുരൂഹ മരണം; അച്ഛന് എതിരെ ലുക്കൗട്ട് നോട്ടിസ്
അതേസമയം സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. അനൂപ് മോഹന്‍ തമിഴ്‌നാട്ടില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ദിവസവും അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ടെങ്കിലും കാര്യമായ വഴിത്തിരിവുണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. രക്ത പരിശോധനാഫലം ലഭിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാവുമെന്നന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലും.
Story Highlights:crime, girl found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here