കെ ടി ജലീലിന് ഒത്താശ ചെയ്തത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന് ഒത്താശ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പറഞ്ഞ പേരുകളാണ് ലോകായുക്തയില്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്ത് ധാര്‍മികതയിലാണെന്ന് വ്യക്തമാക്കണം. അഴിമതിക്കാരെ സംരക്ഷിക്കുന്ന വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി. ലോകായുക്ത നിയമം കൊണ്ടുവന്ന ഇ കെ നായനാര്‍ പിണറായി വിജയനോട് ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read Also : മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണം: രമേശ് ചെന്നിത്തല

അതേസമയം ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വെക്കേഷന്‍ ബെഞ്ചിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. സ്വജനപക്ഷപാതം നടത്തിയെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹര്‍ജി. മന്ത്രിയുടെ ഹര്‍ജി നാളെ പരിഗണിക്കും.

സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി.

Story Highlights:kt jaleel, ramesh chennithala, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top