ഖുറാനിൽ നിന്ന് 26 സൂക്തങ്ങൾ നീക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി

sc quashes petition against quran

ഖുറാനിൽ നിന്ന് ഇരുപത്തിയാറ് സൂക്തങ്ങൾ നീക്കണമെന്ന ഹർജി വിമർശനത്തോടെ സുപ്രിംകോടതി തള്ളി. കഴമ്പില്ലാത്ത ഹർജിയെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഹർജിക്കാരനായ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്ദ് വസീം റിസ്‌വിക്ക് അൻപതിനായിരം രൂപ പിഴയിട്ടു. തുക ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു.

ഖുറാനിലെ ഇരുപത്തിയാറ് സൂക്തങ്ങൾ ഭീകര പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹർജി.

Story Highlights: quran, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top