Advertisement

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂറിനു മേൽ കുറ്റം ചുമത്തണമെന്ന ആവശ്യത്തിൽ വിധി 29ന്

April 12, 2021
Google News 2 minutes Read
Sunanda Pushkar court verdict

സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹിയിലെ പ്രത്യേക കോടതി വിധി പറയാൻ മാറ്റി. ഈ മാസം 29നാണ് വിധി പറയുക ആത്മഹത്യ പ്രേരണയ്ക്കോ കൊലപാതകത്തിനോ കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, കുറ്റപത്രം നൽകാൻ തക്ക തെളിവുകൾ ശശി തരൂരിനെതിരെ ഇല്ലെന്ന് അഭിഭാഷകൻ വാദിച്ചു. സുനന്ദയുടെ മരണം ആത്മഹത്യയായിട്ടോ, നരഹത്യയായിട്ടോ കാണാനാകില്ല. അപകട മരണമായിട്ടാണ് കണക്കാക്കേണ്ടതെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് പഹ്‌വ കോടതിയെ അറിയിച്ചിരുന്നു.

2014 ജനുവരി പതിനേഴിനാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തരൂരിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം അടക്കമാണ് കുറ്റപത്രത്തിൽ ചുമത്തിയത്.

Story Highlights: Sunanda Pushkar death case: Delhi court to pronounce verdict on April 29

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here