Advertisement

മഅദ്‌നിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി

April 12, 2021
Google News 1 minute Read

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രിംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് വി രാമസുബ്രമണ്യനാണ് പിന്മാറിയത്.

അഭിഭാഷകനായിരിക്കേ 2003ല്‍ മഅദ്‌നിക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് ജസ്റ്റിസ് വി രാമസുബ്രമണ്യന്‍ വ്യക്തമാക്കി. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലാണ് ഹാജരായത്. മഅദ്‌നിയുടെ ഹര്‍ജി അടുത്തയാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും.

Read Also : ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മഅദ്‌നി സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതിയിൽ

ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് മഅദ്‌നിയുടെ ആവശ്യം. കര്‍ണാടക സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ത്തിരുന്നു.

Story Highlights: abdul nasar madani, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here