ഏഷ്യാ കപ്പ് വീണ്ടും മാറ്റിവച്ചു

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് വീണ്ടും മാറ്റിവച്ചു. ഈ വർഷം പാകിസ്താനിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. പിന്നീട് ടൂർണമെൻ്റിൻ്റെ വേദി ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2022ൽ ടൂർണമെൻ്റ് നടത്തുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് ബാധ കണക്കിലെടുത്താണ് തീരുമാനം. ഈ വർഷം ഇന്ത്യയിൽ നടക്കാനിരുന്ന ടി-20 ലോകകപ്പും മാറ്റിവച്ചു എന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തയില്ല.
2018ലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. ഇന്ത്യയിൽ തീരുമാനിച്ചിരുന്ന ടൂർണമെൻ്റ് പാകിസ്താൻ താരങ്ങളുടെ വിസാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ആണ് ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായത്.
ഏഷ്യാ കപ്പിന് രണ്ടാം നിര ടീമിനെ അയക്കാനയിരുന്നു ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ടീമിൻ്റെ തിരക്കിട്ട മത്സരക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ ഇത്തരം ഒരു തീരുമാനം എടുക്കാൻ ഒരുങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യക്ക് അഞ്ച് ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ ഒരു പരമ്പര കളിക്കാനുണ്ട്. അതിനു ശേഷം ഇന്ത്യയിൽ തന്നെ ടി-20 ലോകകപ്പ് നടക്കും. ഇതിനിടെ ഏഷ്യാ കപ്പ് കൂടി കളിക്കുക അസാധ്യമാണെന്നാണ് ബിസിസിഐ പറയുന്നത്.
Story Highlights: Asia Cup gets postponed once again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here