Advertisement

പൊതുപരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമോ?: അലഹബാദ് ഹൈക്കോടതി

April 13, 2021
Google News 1 minute Read

പൊതുപരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമോയെന്നത് പരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരും ഐസിഎംആറും ഇക്കാര്യം ആലോചിക്കണമെന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ വെര്‍മ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

റെംഡിസിവര്‍ ഇഞ്ചെക്ഷന്റെ ലഭ്യത ഉറപ്പാക്കണം. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയണമെന്നും കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നിര്‍ദേശം നല്‍കി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു അലഹബാദ് ഹൈക്കോടതി.

Read Also : സംസ്ഥാനത്ത് ഇന്ന് 2.38 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി

അതേസമയം രാജ്യതലസ്ഥാനത്ത് രോഗവ്യാപനം ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തി. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും
ഓഫ്ലൈൻ പരീക്ഷകൾ മാറ്റണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളും പ്രധാനമന്ത്രിക്ക് കത്തയച്ചു.

Story Highlights: covid 19, examination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here