സി.ബി.എസ്.ഇ പരീക്ഷ: പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍

CBSE exam: Parents demand PM's intervention

സിബിഎസ്ഇ പരീക്ഷകളുടെ നടത്തിപ്പില്‍ പ്രധാനമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്ത്. ഓഫ്‌ലൈന്‍ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പേരന്റ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. സി.ബി.എസ്.ഇ, സ്റ്റേറ്റ് പരീക്ഷകള്‍ മറ്റിവെക്കുകയോ അല്ലെങ്കില്‍ ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

സി.ബി.എസ്ഇ 10, 12 ക്ലാസുകളിലേക്ക് പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 4 മുതല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ ഇല്ലാത്തതിനാല്‍ ഓഫ്‌ലൈനായി പരീക്ഷ നടത്തിയാല്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും രക്ഷിതാക്കള്‍ പറയുന്നു.

Story Highlights: CBSE exam: Parents demand PM’s intervention

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top