ആഡംബര ഹോട്ടലുകളിലെ ലഹരിപാര്‍ട്ടികളില്‍ പിടിമുറുക്കി കസ്റ്റംസും എക്‌സൈസും

Excise and customs warning to parties in luxury hotels

കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ ലഹരിപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കസ്റ്റംസും എക്‌സൈസും. പാര്‍ട്ടികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസുകളുമായി ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിക്ക് സ്ഥലമനുവദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ചാല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഏജന്‍സികള്‍ വ്യക്തമാക്കി

കൊച്ചിയില്‍ അഞ്ച് ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് ഏജന്‍സികള്‍ നിലപാട് കടുപ്പിച്ചത്. പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നവരെക്കുറിച്ച് കൃത്യമായ വിവരശേഖരണം നടത്താനും ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം പ്രതിരോധ നടപടികളുടെ ഭാഗമായി ഒരിക്കല്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിശാപാര്‍ട്ടികളില്‍ മഫ്തിയില്‍ പ്രത്യേക ഉദ്യോഗസ്ഥരെ വിന്യസിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ പാര്‍ട്ടികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും എക്‌സൈസ് വ്യക്തമാക്കുന്നു.

Story Highlights: Excise and customs warning to parties in luxury hotels

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top