സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചത് 4 പേർ; വെള്ളിയാഴ്‍ച വരെ അതീവ ജാഗ്രത

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ ഇടിയും മിന്നലും മൂലം മരിച്ചത് 4 പേർ. വെള്ളിയാഴ്‍ച വരെ അതീവ ജാഗ്രത തുടരാനും വരും ദിവസങ്ങളിലായി സമാനമായ ഇടി മിന്നൽ തുടരാനും സാധ്യത പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ ഇടി മിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലകളിൽ ഇടി മിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നലുകൾ കൂടുതൽ അപകടകാരികളാണ്. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരങ്ങൾക്കും വലിയ നാശനഷ്ട്ടം സംഭവിക്കാൻ സാധ്യതുണ്ട്.
ഇടി മിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകുന്നു.
ഇടിമിന്നലിന്റെ ആഘാതത്തിൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചശക്തിയോ കേൾവി ശക്തിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ലെന്ന് ഉറപ്പുവരുത്തണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശ്രുശ്രൂഷ നൽകുവാൻ മടിക്കരുത്.
Read Also : കൊടും ചൂടിന് ആശ്വാസമായി പാലക്കാട് കനത്തമഴക്കൊപ്പം ആലിപ്പഴവർഷവും
Story Highlights: Heavy Rain Alert kerala state disaster management authority
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here